Find Me

Welcome to my Blog.
This blog is a cocktail of all the things in the world
Find me on facebook :- Rajesh mohanan
Follow Me on Twittter :- Rajesh mohanan

Saturday, November 7, 2015

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു  മുൻപ് നടന്ന സംഭവം ആണ്
കുറേ  ദിവസങ്ങൾക്ക്  ശേഷം ഞാൻ തനിച്ചു ടൌണിലെ ഒരു എണ്ണക്കടി വിൽകുന്ന  ഒരു സ്ഥലത്ത് ചെന്നു
എനിക്ക് എണ്ണക്കടികളിൽ ഏറ്റവും ഇഷ്ടം മുട്ടബജി ആണ്
പക്ഷേ അവിടെ മുട്ടബജി ആകുന്നതെ ഉണ്ടായിരുന്നുള്ളു
അവിടെ പോയപ്പോൾ മുതൽ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു
വയസ്സായ ഒരാൾ,ഏകദേശം ഒരു 60 വയസ്സിനു മുകളിൽ  പ്രായം തോന്നിക്കും
കയ്യിൽ കുറേ പഴയ സഞ്ചികൾ ,കീറിപറിഞ്ഞ വസ്ത്രങ്ങൾ
അവശത കൊണ്ട് വിഷാദമായ മുഖം
അദ്ദേഹം കുറെ നേരമായി ഈ എണ്ണക്കടി വിൽകുന്ന വണ്ടിയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ...
ഇടയ്ക്കു നിന്ന് എണ്ണക്കടി കഴിക്കുന്നവരെ ഉറ്റു നോക്കുന്നുമുണ്ട്
കുറേ നേരം അയാൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി
അയാളുടെ കണ്ണുകളിൽ വിശപിന്റെ തീഷ്ണത കാണാമായിരുന്നു......
മുട്ടബജ്ജി റെഡിയായതും കടക്കാരൻ എനിക്ക് ഒരു വാഴയിലയിൽ ഇട്ടു തന്നു
കുറച്ചു ചമ്മന്തിയും കൂട്ടി ഞാൻ മുട്ടബജ്ജി കഴിക്കാൻ തുടങ്ങി.....
ആ വൃദ്ധനെ അപ്പോൾ അവിടെയെങ്ങും കാണാനില്ല ...
ഞാൻ കടി കഴിച്ചു കഴിഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നിൽകുമ്പോൾ അതാ വീണ്ടും അയാൾ ....
ഞാൻ വേഗം ബൈക്കിൽ നിന്നും ഇറങ്ങി കുറച്ചു എണ്ണക്കടി വാങ്ങി ഒരു പേപ്പറിൽ പൊതിഞ്ഞു ആ വൃദ്ധന് കൊണ്ടു കൊടുത്തു
അയാൾ വേഗം അത് വാങ്ങി ആർത്തിയോടെ കഴിച്ചു എന്റെ മുഖത്തേക്ക് നോക്കി നന്ദിയോടെ  ഒരു ചിരി
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ആ വൃദ്ധന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരിക്കുന്നു...
ആനന്ദാശ്രു ആണോ,,,,,,,
അതോ വിശപ്പ്‌ സഹിക്കാഞ്ഞാണോ എന്ന് അറിയില്ല ......
പക്ഷെ എന്റെ മനസ്സിൽ എന്തോ ഒരു നല്ല കാര്യം ചെയ്തതിന്റെ സംതൃപ്തി നിറഞ്ഞിരുന്നു .............

No comments:

Post a Comment